TRENDING:

മലപ്പുറത്ത് പെൺകുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

Last Updated:

സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണു വിദ്യാർഥികൾ ദുരനുഭവം വെളിപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പ്രായപൂ‌‍‍ർത്തിയാവാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മൂന്ന മദ്രസ അധ്യാപകർ ഉൾപ്പെടെ നാല് പേർ പോക്സോ കേസിൽ അറസ്റ്റിൽ. ദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50),ലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവർ
അറസ്റ്റിലായവർ
advertisement

സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണു വിദ്യാർഥികൾ ദുരനുഭവം വെളിപ്പെടുത്തിയത്. അ‍ഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികളുടെ മൊഴി അനുസരിച്ച് ചൈൽഡ് ലൈന് നൽ‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Also Read-കാമുകനൊപ്പം പോയ യുവതിയെ നാട്ടുകാർ പിടികൂടി തിരിച്ചെത്തിച്ചു; ഒരുമാസത്തിനുശേഷം ഭർത്താവിനെ തലയ്ക്കടിച്ചുകൊന്നു

മദ്രസ അധ്യാപകര്‍ മദ്രസയില്‍ വെച്ചും ബാവ സ്വന്തം വീട്ടിൽവെച്ചുമാണ് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പെൺകുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories