TRENDING:

വയനാട്ടിൽ 20 കിലോയിൽ അധികം ഭാരമുള്ള ആനക്കൊമ്പുമായി നാലുപേർ പിടിയിൽ

Last Updated:

കാട്ടാനയുടെ ജഡത്തിൽ നിന്നും ആനക്കൊമ്പുകൾ ശേഖരിച്ച നാല്  പ്രതികളെയാണ്  ആനക്കൊമ്പടക്കം വനപാലകർ പിടികൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട് പേര്യ റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന കുഞ്ഞാം കൊളത്തറ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡത്തിൽ നിന്നും ആനക്കൊമ്പുകൾ ശേഖരിച്ച നാല്  പ്രതികളെയാണ്  ആനക്കൊമ്പടക്കം വനപാലകർ പിടികൂടിയത്. കുഞ്ഞാം ഇട്ടിലാട്ടിൽ  കാട്ടിയേരി കോളനിയിലെ വിനോദ് ( 30 ), രാഘവൻ (39), രാജു(34 ), ഗോപി (38) എന്നിവരെയാണ്  പേര്യ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറും സംഘവും  അറസ്റ്റ് ചെയ്തത്.
advertisement

Also Read- വയനാട്ടിൽ പട്ടാപ്പകൽ വീണ്ടും കടുവയെ കണ്ടു; പ്രദേശവാസികൾ ഭീതിയിൽ

മാർച്ച് 2ന് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതികളേയും ആനക്കൊമ്പുകളെയും വനപാലകർ അന്വേഷിച്ചുവരികയായിരുന്നു. ആനക്കൊമ്പിന് 20 കിലോയിലധികം ഭാരമുണ്ട്. ആനക്കൊമ്പ് വിൽപ്പനക്കായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

Also Read- പുള്ളിമാനുകളെ പിടികൂടി വിൽപ്പന; വയനാട്ടിൽ രണ്ട് പേർ പിടിയിൽ; മൂന്ന് പേർ ഒളിവിൽ

പ്രതികളെ പിടികൂടിയ സംഘത്തിൽ കുഞ്ഞാം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.ആർ. കേളു, സത്യൻ. ടി.ബി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിബിൻ. കെ.വി, വിപിൻ ആർ. ചന്ദ്രൻ, നിഷിത. കെ.കെ, ഫാഹിദ്. എ.എം, ഫോറസ്റ്റ് വാച്ചർമാരായ മനുശങ്കർ, ബാലൻ, പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അറസ്റ്റ് ചെയ്ത പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻറ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട്ടിൽ 20 കിലോയിൽ അധികം ഭാരമുള്ള ആനക്കൊമ്പുമായി നാലുപേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories