TRENDING:

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലെന്ന് പ്രാഥമിക നിഗമനം

Last Updated:

കുട്ടിയെ വഴക്കു പറഞ്ഞതിലെ മനോവിഷമത്തിൽ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം നേമത്ത് നാലാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിയ നിലയിൽ. നേമം ശാന്തിവിള സ്വദേശിയാണ്. ഒൻപതു വയസു പ്രായമുണ്ട്. കുട്ടിയുടെ അമ്മ ആശുപത്രിയിൽ പോകാൻ ഇറങ്ങിയപ്പോൾ കൂടെ പോകുന്നതിന് ശാഠ്യം പിടിച്ചതിന് വഴക്ക് പറഞ്ഞിരുന്നു. ഇതിലുള്ള മനോവിഷമത്തെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. രാവിലെ ഇളയ കുട്ടി നിലത്തുവീണു. ഇതേത്തുടർന്ന് അമ്മ വഴക്കു പറഞ്ഞെന്നും പറയപ്പെടുന്നു. കട്ടിലിനു മുകളിൽ ടേബിൾ വച്ച് കയറി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിലെ ഫാനിൽ തുണിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Summary: On Friday, a fourth-grader was found hanging at her home in Nemom, Thiruvananthapuram. The child was nine years old. The girl was discovered to have made a noose by climbing on top of a tall table that was placed on the cot in order to reach the ceiling fan. According to reports, the child's mother reprimanded her for persistently convincing her to go out. Another account claims that after her younger sibling fell off the cot, the girl received a reprimand

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലെന്ന് പ്രാഥമിക നിഗമനം
Open in App
Home
Video
Impact Shorts
Web Stories