TRENDING:

‘നാട്ടുകാരൊന്നും ശരിയല്ല കേട്ടോ, ആരും പൈസ ഇടുന്നില്ല’; ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കള്ളന്‍റെ ഡയലോഗില്‍ പൊട്ടിച്ചിരി

Last Updated:

ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവർന്ന് പണമെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വടകര അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിലായി, മട്ടന്നൂര്‍ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്, ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവർന്ന് പണമെടുത്തത്. ആദ്യം കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇത് സ്ഥാപിച്ചത് . സിസിടിവിയിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിച്ചപ്പോള്‍ ‘ നാട്ടുകാരൊന്നും ശരിയല്ല കേട്ടോ, ആരും പൈസ ഇടുന്നില്ല’ എന്ന് കള്ളന്‍റെ വക ഒരു ഡയലോഗ്. ഇത് കേട്ടതും നാട്ടുകാരും പോലീസുകാരുമടക്കം പൊട്ടിച്ചിരിച്ചു. ഇയാൾ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചോമ്പാല സി ഐ ബി കെ സിജു, എസ്.ഐ രാജേഷ് , എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി. വി ഷാജി. ,പ്രമോദ്,.സുമേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
‘നാട്ടുകാരൊന്നും ശരിയല്ല കേട്ടോ, ആരും പൈസ ഇടുന്നില്ല’; ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കള്ളന്‍റെ ഡയലോഗില്‍ പൊട്ടിച്ചിരി
Open in App
Home
Video
Impact Shorts
Web Stories