TRENDING:

'ഞാൻ ശിവന്റെ അവതാരം, നീ പാർവതി'; ആൾദൈവം പീഡന കേസിൽ അറസ്റ്റിൽ‌

Last Updated:

പീഡനത്തിനിടെ യുവതി അറിയാതെ പ്രതി ദൃശ്യങ്ങൾ പകർത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൂനൈ: ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് 35-കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്ര പാൽഘർ സ്വദേശിയായ ഋഷികേശ് വൈദ്യ എന്ന 40-കാരനെതിരെയാണ് പൂനെ സ്വദേശിനിയായ യുവതി പരാതി നൽകിയത്.
News18
News18
advertisement

2023-ലാണ് യുവതി പ്രതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ആ വർഷം ഡിസംബറിൽ യുവതിയെ കാണാൻ ഇയാൾ പൂനെയിലെത്തി. താൻ മഹാദേവന്റെ അവതാരമാണെന്നും യുവതി തന്റെ 'പാർവതി'യാണെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ വഞ്ചന തുടങ്ങിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. പൂനെയിലെ മഞ്ജരിയിലുള്ള ഒരു ലോഡ്ജിലെത്തിച്ച് യുവതിക്ക് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിടെ യുവതി അറിയാതെ പ്രതി ദൃശ്യങ്ങൾ പകർത്തി. ഈ ഫോട്ടോകൾ ഉപയോഗിച്ച് പിന്നീട് യുവതിയെ ഇയാൾ നിരന്തരമായി ബ്ലാക്ക് മെയിൽ ചെയ്തു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വസായിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പാൽഘറിൽ ഒരു സാമൂഹിക സംഘടന നടത്തിവരികയായിരുന്നു പ്രതി. ഇയാൾ സമാനമായ രീതിയിൽ മറ്റ് പല സ്ത്രീകളെയും ചൂഷണം ചെയ്തിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മണിക്പൂർ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പ്രാഥമിക കുറ്റകൃത്യം നടന്നത് പൂനെയിലായതിനാൽ പോലീസ് 'സീറോ എഫ്‌ഐആർ' രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഹദപ്‌സർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ ഇന്ത്യയിലെ ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാമെന്ന നിയമസംവിധാനമാണ് 'സീറോ എഫ്‌ഐആർ'. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഞാൻ ശിവന്റെ അവതാരം, നീ പാർവതി'; ആൾദൈവം പീഡന കേസിൽ അറസ്റ്റിൽ‌
Open in App
Home
Video
Impact Shorts
Web Stories