കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവർക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) പിടികൂടിയത്.
Also Read- മൂന്ന് മാസത്തിനിടെ രണ്ട് തവണ വധശ്രമം; സൽമാൻ ഖാന്റെ ജീവന് ഭീഷണിയെന്ന് മുംബൈ പൊലീസ്
ഫ്ലാറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവർ കഞ്ചാവ് ചെടി വളർത്തിയിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തുന്നതെങ്ങനെയെന്ന് ഇന്റർനെറ്റിൽ നോക്കിയാണ് ഇവർ പഠിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുക്കളയോടു ചേർന്നാണ് ചെടി വളർത്തിയിരുന്നത്.
advertisement
അലനും അപർണയുമായി അമലിന് ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഫോപാർക്ക് എസ്എച്ച്ഒ വിപിൻദാസ്, എസ്ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Location :
First Published :
September 15, 2022 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം' ഇന്റർനെറ്റിൽ നോക്കി പഠിച്ചു; കൊച്ചിയിൽ യുവാവും യുവതിയും പിടിയിൽ
