TRENDING:

സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിയാന: സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ ഭാര്യ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകന്‍ ഇപ്പോളും ചികിത്സയിലാണ്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണകാന്ത് ശര്‍മയുടെ ഭാര്യ ഋതു(38) ആണ് മരിച്ചത്. മകന്‍ ധ്രുവ്(18) ആണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
advertisement

ജഡ്ജിയുടെ സുരക്ഷാ ജീവനക്കാരനായ മഹിപാല്‍ സിങ്ങാണ് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഋതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങി. തലയ്ക്കു വെടിയേറ്റ ധ്രദുവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.

ഗുരുഗ്രാമിലെ അര്‍ക്കാഡിയ മാര്‍ക്കറ്റിന് മുന്നില്‍ ശനിയാഴ്ച വൈകിട്ട് 3.30ന് ആണ് വെടിവയ്പ്പുണ്ടായത്. ഷോപ്പിങ്ങിനു കാറില്‍ പോയ ഋതുവിനെയും ധ്രുവിനെയും അനുഗമിക്കുകയായിരുന്ന മഹിപാല്‍ ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായാരുന്നു. വാക്കുതര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.

advertisement

വെടിവച്ച ശേഷം ജഡ്ജിയുടെ കാറില്‍ത്തന്നെ രക്ഷപ്പെട്ട സുരക്ഷാ ജീവനക്കാരനെ പിന്നീട് പൊലീസ് പിടികൂടി. ഇയാള്‍ വിഷാദരോഗിയാണെന്നാണു പൊലീസ് പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍