TRENDING:

ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

Last Updated:

പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനവും പ്രദേശങ്ങളും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃതമായി മദ്യവിൽപന നടത്തിയയാള്‍ പിടിയില്‍. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശാസ്താ ഹോട്ടലിലെ ജീവനക്കാരനായ ബിജു (51) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് നാലര ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയാണ് അറസ്റ്റിലായ ബിജു. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി.
News18
News18
advertisement

സന്നിധാനം എന്‍എസ്എസ് ബില്‍ഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശിയായ ബിജു ഓച്ചിറ മേമനയ്ക്കടുത്ത് നാടലയ്ക്കല്‍ വടക്കതില്‍ എന്ന വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്ന് വൈകുന്നേരം ജോലി ചെയ്യുന്ന ശാസ്താ ഹോട്ടലിനു സമീപത്തു നിന്നാണ് പൊലീസ് ഇയാളെ തൊണ്ടി സഹിതം പിടികൂടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനവും പ്രദേശങ്ങളും. ഇവിടേക്ക് ഭക്തരെ കര്‍ശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാല്‍ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നീക്കം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories