ആറ് മാസം മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണ്‍കുമാറിനൊപ്പം കൊല്ലം സ്വദേശിയും പ്രവാസിയുടെ ഭാര്യയുമായ വീട്ടമ്മ ഒളിച്ചോടുകയായിരുന്നു. ഇത്തുടര്‍ന്ന് ഭര്‍ത്താവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ ലോഡ്ജില്‍ കണ്ടെത്തിയത്.
ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തുമെന്ന് അറിഞ്ഞതോടെ രണ്ട് ദിവസം മുമ്പ് യുവതി ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി മക്കളെ ഉപേക്ഷിച്ച് വിവാഹിതനായ അരുണ്‍കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും പലസ്ഥലങ്ങളില്‍ ഒരുമിച്ച് താമസിച്ചു. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ അരുണ്‍കുമാര്‍ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.
advertisement
ഇതിനിടെ അരുണ്‍കുമാറിന്റെ ഭാര്യയെ കണ്ടെത്തി പൊലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യവീട്ടില്‍ മദ്യ ലഹരിയിലെത്തിയ അരുണ്‍കുമാപൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിട്ടു.
Also Read കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി യാത്രക്കാരികളോട് അപമര്യാദയായി പെരുമാറിയ ASI 'സുഗുണൻ' അറസ്റ്റിൽ
