കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി യാത്രക്കാരികളോട് അപമര്യാദയായി പെരുമാറിയ ASI 'സുഗുണൻ' അറസ്റ്റിൽ
Last Updated:
തിരുവനന്തപുരം റൂറൽ എ. ആർ ക്യാംപിലെ എഎസ്ഐ സുഗുണനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലം: സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ എഎസ്ഐ അറസ്റ്റിൽ. തിരുവനന്തപുരം റൂറൽ എ. ആർ ക്യാംപിലെ എഎസ്ഐ സുഗുണനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു യുവതികൾ. വർക്കലയിലെത്തിയപ്പോൾ യൂണിഫോമിലായിരുന്ന സുഗുണൻ കൈകാണിച്ച് കയറുകയായിരുന്നു. കല്ലമ്പലം ഭാഗത്ത് എത്തിയപ്പോഴായിരുന്നു മോശം പെരുമാറ്റം ഉണ്ടായത്.
തുടർന്ന് എഎസ്ഐയെ കല്ലമ്പലത്ത് ഇറക്കിയ ശേഷം യുവതികൾ സംഭവം പിങ്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസാണ് കല്ലമ്പലം പൊലീസിനെ അറിയിച്ചത്. പിന്നീട് യുവതികൾ കല്ലമ്പലം പൊലീസിൽ എത്തി പരാതി നൽകി.
സുഗുണനെ ഫോണിൽ ബന്ധപ്പെട്ട കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
advertisement
Location :
First Published :
June 25, 2019 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി യാത്രക്കാരികളോട് അപമര്യാദയായി പെരുമാറിയ ASI 'സുഗുണൻ' അറസ്റ്റിൽ


