സംഘം ഓണണറി സെക്രട്ടറി ലേഖ പി നായരും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ലേഖ പി നായര്‍ തട്ടിപ്പ് നടത്തിയെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത തുക ഓണറി സെക്രട്ടറിയില്‍ നിന്നും ഇടാക്കണമെന്നാണ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി കുമാര്‍ 12 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. പണം ലഭിക്കാത്തതോടെ പരാതിയുമായി ഫോര്‍ട്ട് പൊലീസിനെ സമീപിച്ചു. ഇതോടെ മൂന്ന് ലക്ഷം രൂപ നല്‍കി തല്‍ക്കാലം പരാതി ഒതുക്കി. എന്നാല്‍ ബാക്കി ഒമ്പത് ലക്ഷം രൂപ ഇപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സാര്‍ത്ഥമുള്ള പണം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുമാര്‍. പണം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
സഹകരണസംഘത്തിന്റെ ഓഫീസ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഒരു വര്‍ഷമായി കെട്ടിട ഉടമ സന്തോഷിന് വാടക നല്‍കിയിട്ടില്ല. കൂടാതെ നിക്ഷേപത്തുകയും നല്‍കാനുണ്ട്. ഏകദേശം അ#്ചു ലക്ഷത്തിലധികം രൂപ നല്‍കാനുണ്ടെന്ന് സന്തോഷ് പറയുന്നു. ഓണററി സെക്രട്ടറിയായിരുന്ന ലേഖ ജീവനക്കാരി എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം രൂപ ശമ്പള ഇനത്തില്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Summary: Huge financial fraud in cooperative banking sector in Thiruvananthapuram