TRENDING:

മുനമ്പത്തെ മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂരില്‍ ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി

Last Updated:

ഭക്ഷണങ്ങളും വസ്ത്രങ്ങുമടങ്ങിയ 50 ബാഗുകളാണ് കൊടുങ്ങല്ലൂരിൽ നിന്നും കണ്ടെത്തിയത്. മുനമ്പം മാല്യങ്കര കടവിലൂടെ 41 അംഗ സംഘം വിദേശത്തേക്ക് കടന്നതിനുള്ള തെളിവ് ലഭിച്ചതിനു പിന്നാലെയാണ് ബാഗുകള്‍ കണ്ടെത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ കണ്ടെത്തി. ഭക്ഷണങ്ങളും വസ്ത്രങ്ങുമടങ്ങിയ 50 ബാഗുകളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. മുനമ്പം മാല്യങ്കര കടവിലൂടെ 41 അംഗ സംഘം വിദേശത്തേക്ക് കടന്നതിനുള്ള തെളിവ് ലഭിച്ചതിനു പിന്നാലെയാണ് ബാഗുകള്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ മാല്യങ്കരയ്ക്കു സമീപമായതിനാല്‍ വിദേശത്തേക്ക് കടന്നവര്‍ ഉപയോഗിച്ച ബാഗാകാം ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
advertisement

Also Read മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത്: ബോട്ട് കണ്ടെത്താൻ ശ്രമം തുടരുന്നു

നാലു ഗര്‍ഭിണികളും നവജാതശിശുവും ഉള്‍പ്പെട്ട 13 കുടുംബങ്ങളിലെ അംഗങ്ങളാണ് ഓസ്‌ട്രേലിയയിലേക്കു പുറപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളാണ്. മത്സ്യത്തൊഴിലാളികള്‍ ഇന്ധനം നിറയ്ക്കുന്ന പമ്പുകളില്‍ നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം വാങ്ങിയതായും സൂചനയുണ്ട്. 27 മുതല്‍ 33 ദിവസങ്ങള്‍ വരെ വേണ്ടിവരും സംഘത്തിന് ഓസ്ട്രേലിയന്‍ കരയിലെത്താന്‍. ഓസ്ട്രേലിയയിലേക്ക് കടന്ന് പൗരത്വം സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
മുനമ്പത്തെ മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂരില്‍ ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി