മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത്: ബോട്ട് കണ്ടെത്താൻ ശ്രമം തുടരുന്നു

Last Updated:

കൊച്ചി മുനമ്പം ഹാർബറിൽ നിന്ന് മത്സ്യ ബന്ധന ബോട്ട് വഴി സ്ത്രീകളും കുട്ടികളുമടക്കം 40 പേർ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. അധികഭാരം ഒഴിവാക്കാൻ സംഘം ഉപേക്ഷിച്ച 19 ബാഗുകളും കണ്ടെത്തിയിരുന്നു.

കൊച്ചി: മുനമ്പം ഹാര്‍ബറില്‍നിന്ന് മനുഷ്യ കടത്ത് നടന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് കണ്ടത്താന്‍ കോസ്റ്റ് ഗാര്‍ഡ് തെരച്ചിലാരംഭിച്ചു. അടുത്തിടെ രണ്ട് പേര്‍ ചേര്‍ന്ന വാങ്ങിയ ബോട്ടിലാണ് നാൽപതു പേർ അടങ്ങുന്ന സംഘം തീരം വിട്ടതെന്നാണ് സംശയം. മുനമ്പം ഹാര്‍ബറില്‍ നിന്ന് കണക്കില്‍ കൂടുതല്‍ ഇഡനം നിറച്ച ശേഷമാണ് ബോട്ട് തീരം വിട്ടതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കൊച്ചി മുനമ്പം ഹാർബറിൽ നിന്ന് മത്സ്യ ബന്ധന ബോട്ട് വഴി സ്ത്രീകളും കുട്ടികളുമടക്കം 40 പേർ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. അധികഭാരം ഒഴിവാക്കാൻ സംഘം ഉപേക്ഷിച്ച 19 ബാഗുകളും കണ്ടെത്തിയിരുന്നു. അന്താരാഷ്‌ട്ര മനുഷ്യക്കടത്തു സംഘമാണ് സംഭവത്തിന് പിന്നിലെന്ന സൂചനകളെത്തുടർന്ന് ഐ ബിയും രഹസ്യാന്വേഷണ വിഭാഗവും കൊച്ചിയിലെത്തി അന്വേഷണം തുടങ്ങി.
advertisement
മത്സ്യബന്ധന ബോട്ടില്‍ ശ്രീലങ്കൻ അഭയാർത്ഥികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് കടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണങ്ങിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി.
advertisement
ബാഗുകള്‍ വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗിൽ കണ്ട രേഖകളില്‍ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരിൽ ചിലർ ഡൽഹിയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് പിന്നിലെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത്: ബോട്ട് കണ്ടെത്താൻ ശ്രമം തുടരുന്നു
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement