റിൻഷാദ് ഭാര്യയെ നിരന്തരം മർദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. 11 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. നിരന്തരം മർദിക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.
കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാൻ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്നപരാതിയെ തുടർന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ നേതാക്കൾ ഇടപെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സി ഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
കോട്ടയം കോരുത്തോട് യുവതിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം കോരുത്തോട് മടുക്കയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരുന്നുമലയില്‍ പുതുപ്പറമ്പില്‍ ശ്യാമിന്‍റെ ഭാര്യ അഞ്ജലിയെയാണ് ബുധനാഴ്ച രാവിലെ വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ എഴുന്നേറ്റപ്പോള്‍ അഞ്ജലിയെ കിടപ്പുമുറിയില്‍ കണ്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവ് വീട്ടിലും സമീപത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണര്‍ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയില്‍പ്പെടുകയും കിണര്‍ പരിശോധിച്ചപ്പോള്‍ അഞ്ജലിയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന വിവരമുണ്ടെന്നും കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് പറഞ്ഞു.
പ്രണയിച്ച് വിവാഹം കഴിച്ച ശ്യാമിനും അഞ്ജലിക്കും അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.