മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്ന് അഫ്സൽപൂർ താലൂക്കിലെ ദേവലഗാപൂരിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടയിൽ അഫ്സൽപൂർ താലൂക്കിലെ ബാലുർഗി ഗ്രാമത്തിന് പുറത്തുള്ള പ്രധാന റോഡിന് സമീപം അക്ഷയ് കാർ നിർത്തി. തുടർന്ന് റോഡിന് നടുവിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയു ചെയ്യുകയായിരുന്നു. ഈ ദാരുണമായ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ ക്യാമറയിൽ പകർത്തിയതായി എൻഡിടിപി റിപ്പോർട്ട് ചെയ്തു.
ദമ്പതികൾ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഇവർ ബാരാമതി സ്വദേശികളാണെന്നും കലബുറഗി പോലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു എൻഡിടിവിയോട് പറഞ്ഞു.ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
