സ്ത്രീധനപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നവംബർ 20 നാണ് സംഭവം നടക്കുന്നത്. തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നവംബർ 22ന് മരണപ്പടുകയായിരുന്നു. യുവതിയുടെ മരണത്തിൽ ഭർത്താവിനൊപ്പം അയാളുടെ മാതാപിതാക്കളും സഹോദരനും അമ്മാവനും അമ്മായിയും ഉൾപ്പെടെയുള്ളവരെയാണ് പിടികൂടിയത്.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
advertisement
സ്ത്രീധന പീഡന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒപ്പം ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകി.
You may also like:നാലു പെൺമക്കളെ അമ്മ കഴുത്തറുത്ത് കൊന്നു; കുട്ടികൾക്ക് പ്രായം ഒരു വയസ്സു മുതൽ ഏഴു വരെ
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സമാന സംഭവം ബംഗളുരുവിലും നടന്നിരുന്നു. 22 വയസ്സുള്ള യുവതിയെ ഭർത്താവ് ജീവനോടെ കത്തിച്ചെന്നായിരുന്നു കേസ്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ഈ കൊലപാതകവും നടന്നത്. സ്ത്രീധനമായി കൂടുതൽ പണം വേണമെന്ന ഭർത്താവിന്റെ ആവശ്യം യുവതി നിരാകരിച്ചതോടെയാണ് ജീവനോടെ കത്തിച്ച് കൊന്നത്.
കഴിഞ്ഞ വർഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് യുവതി പരാതി നൽകിയിരുന്നു. ഫെബ്രുവരിയിൽ ഒഡീഷയിലും 22 വയസ്സുള്ള യുവതിയെ കട്ടിലിൽ കെട്ടിയിട്ടാണ് ഭർത്താവിന്റെ വീട്ടുകാർ തീകൊളുത്തി കൊന്നത്. അതും സ്ത്രീധനത്തിന്റെ പേരിൽ തന്നെ.