TRENDING:

പത്തനംതിട്ടയിൽ സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Last Updated:

ജയകുമാർ പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നതിനെ സംബന്ധിച്ച് ശാരിമോള്‍ പലതവണ പോലീസിലും പരാതി നല്‍കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: പുല്ലാട് സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ശാരിമോള്‍ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ജയകുമാർ ഒളിവിലാണ്. കുടുംബകലഹമാണ് കൊലയ്ക്ക് കാരണം.
News18
News18
advertisement

പത്തനംതിട്ട പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ശാരിമോള്‍ ആണ് കൊല്ലപ്പെട്ടത്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ജയകുമാറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ജയകുമാറും ശാരിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ജയകുമാർ പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നതിനെ സംബന്ധിച്ച് ശാരിമോള്‍ പലതവണ പോലീസിലും പരാതി നല്‍കിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം രാത്രി പക്ഷെ പ്രശ്നം വഷളാകുകയും ജയകുമാർ ഭാര്യ ശാരിയേയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയായിരുന്നു.

advertisement

ജയകുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ശാരി മരിച്ചു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories