ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, ശ്രീമൂലനഗരം പുത്തൻപുരയിൽ മക്കാർ, തോട്ടുവ പുളിങ്ങേപ്പിള്ളി പ്രസാദ്, മാണിക്കമംഗലം കൊയ്പ്പാൻ തോമസ്, ആലുവ വള്ളൂർ അകത്തൂട്ട് അശോകൻ, തുറവൂർ തളിയൻ അഗസ്റ്റിൻ, യു.സി കോളേജ് വെലോടം സഹീർ, മലയാറ്റൂർ മുല്ലശേരി അനിൽ, കുറിച്ചിലക്കോട് പള്ളശേരി ഡാർവിൻ തുടങ്ങിയവരാണ് പിടിയിലായത്. ദൂരെ സ്ഥലങ്ങളിൽ നിന്നാണ് കളിക്കാൻ ആളെത്തിയത്. പോലിസിനെ കണ്ട് പണവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞ് പിടികൂടുകയായിരുന്നു.
advertisement
പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ, കോടനാട് എസ്.എച്ച്.ഒ സജി മാർക്കോസ് എസ്.ഐമാരായ എ.വി.പുഷ്പരാജ്, എസ്.രാജേന്ദ്രൻ, എ.എസ്.ഐ സുഭാഷ്.ആർ.നായർ, എസ്.സി.പി.ഒ മാരായ എബി മാത്യു, എ.പി.രാജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
യുവാക്കളെ വധിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
ആലങ്ങാട് കരിങ്ങാംതുരുത്ത് ജംഗ്ഷനിൽ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (21) , ആലപ്പുഴ, എരമല്ലൂർ അരയത്ത് നികർത്ത് വീട്ടീൽ വൈശാഖ് (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് സ്വദേശികളായ അഖിൽ, സേവ്യർ പ്രവീൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികൾ കരിങ്ങാം തുരത്ത് ജംഗ്ഷനിൽ ബൈക്ക് നിർത്തിയിട്ട് മാർഗതടസം സൃഷ്ടിച്ചത് ഇവർ ചോദ്യം ചെയ്തിരുന്നു. അതിൻറെ വൈരാഗ്യത്തിലാണ് മർദ്ദനമഴിച്ചുവിട്ടത്. ആലുവ ഡിവൈഎസ്പി പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ബിനാനിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ആർ.സുനിൽ സബ്ഇൻസ്പെക്ടർ ടി.കെ.സുധീറും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ എസ് ഐ മാരായ പി.ജി.ഹരി, അനിൽകുമാർ, സതീശൻ സിവിൽ പോലീസ് ഓഫീസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു
വൃദ്ധയോട് അപമര്യാദയായി പെരുമാറിയ ആൾ അറസ്റ്റിൽ
പോത്താനിക്കാട് ഇല്ലിച്ചുവട് ഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയോട് അപമര്യദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പുളിന്താനം താനത്തു പറമ്പിൽ വീട്ടിൽ മനോജ് ജോസ് (48) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൃദ്ധയെ ഉപദ്രവിച്ചപ്പോൾ നിലവിളിച്ചതിനെ തുടർന്ന് ഇറങ്ങിപ്പോയ ഇയാൾ അൽപം കഴിഞ്ഞ് വീണ്ടും എത്തുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ വൃദ്ധയുടെ സഹോദരനെയും, മകനെയും ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. എസ്.ഐ മാരായ ജിയോ മാത്യു, എം.സി എൽദോസ്, എ.എസ്.ഐ കെ. എം മൊയ്തീൻ കുട്ടി, സി.പി. ഒമാരായ റോബിൻ തോമസ്, എം. അനസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.