ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിട്ട് മടങ്ങുന്നതിനിടെയാണ് റബര്‍ തോട്ടത്തില്‍ നിന്നും നിലവിളി കേട്ടത്. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനിയെ തമിഴ്‌നാട് സ്വദേശി തോട്ടത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തി ജിംസണ്‍ തോട്ടത്തിലേക്ക് ഇറങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ ജിംസണ്‍ സാഹസികമായാണ് പ്രതിയെ കീഴടക്കിയത്.
Also Read വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ
തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡും കണ്ടെടുത്തു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ജിംസണെ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക അനുമോദിച്ചു.
advertisement
Location :
First Published :
Jan 21, 2019 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരച്ചില്‍ കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി; ജിംസണ്‍ രക്ഷിച്ചത് വിദ്യാര്‍ഥിനിയുടെ ജീവന്‍
