വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ

Last Updated:

കാട്ടാക്കട പേഴുംമൂടിൽ ലക്ഷംവീട് കോളനി സ്വദേശി സജീർ ആണ് പിടിയിലായത്

തിരുവനന്തപുരം : വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കാട്ടാക്കട പേഴുംമൂടിൽ ലക്ഷംവീട് കോളനി സ്വദേശി സജീർ ആണ് പിടിയിലായത്. സമീപ വാസിയായ ഷെമീറിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. പ്രതിയായ സജീർ കഴിഞ്ഞ ദിവസം രാത്രി ഗര്‍ഭിണിയായ ഭാര്യയെ മർദ്ദിച്ചിരുന്നു. ഇത് കണ്ടെത്തിയ സമീപവാസിയായ അസീസ് എന്നയാൾ സജീറിനെ വിലക്കിയതാണ് വഴക്കിൽ കലാശിച്ചതും അക്രമത്തിലേക്ക് നയിച്ചതും. വഴക്കിന്റെ വൈരാഗ്യത്തിൽ അസീസിന്റെ സമീപവാസിയായ ഷമീറിന്റെ വീടിന് മുന്നിലിരുന്ന അസീസിന്റെ ബൈക്ക് സജീർ കത്തിച്ചു.
Also Read- സന്ദീപാനന്ദഗിരിക്ക് നേരെ നടന്നത് വധശ്രമം
തീ ആളിക്കത്തിയതോടെ സമീപവാസിയായ മറ്റൊരാളടെ ബൈക്കും കത്തിനശിച്ചു. ഷമീറിന്റെ വീട്ടിലേക്കും തീ പടർന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തീയിൽ ജനൽച്ചില്ലകൾ പൊട്ടുന്ന ശബ്ദം കേട്ടുണർന്ന വീട്ടുകാർ ബഹളം വച്ച് നാട്ടുകാരെ കൂട്ടി. ഇവരുടെ സഹായത്തോടെ തീ അണച്ചതോടെ വൻദുരന്തമാണ് ഒഴിവായത്.
advertisement
സ്ഥലത്തെത്തിയ കാട്ടക്കട പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത സജീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ പേരിൽ കേസെടുത്തി അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement