TRENDING:

എൻ.ഐ.ടിക്ക് സമീപത്തെ മരണം; ജോളിയ്ക്കെതിരെ പുതിയ അന്വേഷണം

Last Updated:

ജോളിയും സുഹൃത്തും നടത്തിയിരുന്ന ബ്യൂട്ടി പാർലറുമായി രാമകൃഷ്ണന് ബന്ധമുണ്ടായിരുന്നു. ഇയാൾ കുറച്ചുകാലം മുമ്പ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ട കേസിൽ അറസ്റ്റിലായ ജോളിയ്ക്കെതിരെ പുതിയ ആരോപണം. കോഴിക്കോട് എൻ.ഐ.ടിയ്ക്കടുത്ത് താമസിച്ചിരുന്ന രാമകൃഷ്ണൻ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.
advertisement

ജോളിയും സുഹൃത്ത് സുലേഖയും ചേർന്ന് നടത്തിയിരുന്ന ബ്യൂട്ടി പാർലറുമായി രാമകൃഷ്ണന് ബന്ധമുണ്ടായിരുന്നു. ഇയാൾ കുറച്ചുകാലം മുമ്പ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജോളിയുമായി രാമകൃഷ്ണന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും മരണത്തിൽ സംശയമുണ്ടെന്നുമാണ് മകൻ രോഹിത്ത് ആരോപിക്കുന്നത്. രാമകൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന 55 ലക്ഷം രൂപ കാണാതായെന്നും രോഹിത് പറയുന്നു. ഈ സാഹചര്യത്തിലാണ് രാമകൃഷ്ണന്‍റെ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നത്. രാമകൃഷ്ണനും സുലേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പൊലീസ് പരിശോധിക്കുന്നത്. ഇവർ ജോളിയുമായി അടുപ്പം പുലർത്തിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം തനിക്ക് ജോളിയുമായി ബന്ധമില്ലെന്നാണ് സുലേഖ പറയുന്നത്. ജോളി ഇടയ്ക്കിടെ ബ്യൂട്ടി പാർലറിൽ വരുമായിരുന്നത് ഒഴിച്ചാൽ അവരുമായി ഒരു ബന്ധവുമില്ലെന്ന് സുലേഖ പറയുന്നു.

advertisement

കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ മരിച്ച സംഭവത്തിലാണ് ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ജോളിയുടെ ഭർത്താവായിരുന്ന റോയിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലായ ജോളി ഇപ്പോൾ കോഴിക്കോട് വനിതാ ജയിലിലാണുള്ളത്. ഇവർക്കൊപ്പം റോയിയുടെ കൊലപാതകത്തിൽ സഹായികളായ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച കോടതിയിൽ കേസ് എത്തുമ്പോൾ ജോളിയുടെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

കൊലപാതകം ഷാജുവിന് അറിയാമായിരുന്നു; ജോളിയുടെ മൊഴി

advertisement

അതിനിടെ ജോളിയുടെ മൊഴി കണക്കിലെടുത്ത് ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദ്യ ഭാര്യയുടെയും മകളുടെയും മരണം ഷാജു അറിഞ്ഞിരുന്നുവെന്ന ജോളിയുടെ മൊഴിയെത്തുടർന്നാണ് ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
എൻ.ഐ.ടിക്ക് സമീപത്തെ മരണം; ജോളിയ്ക്കെതിരെ പുതിയ അന്വേഷണം