ഇതും വായിക്കുക: ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; 3 എസ്ഡിപിഐക്കാർ റിമാൻഡിൽ
കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയിൽ റസീനാ മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയാണ് കാരണമെന്ന യുവതിയുടെ കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരായ പറമ്പായിയിലെ എം സി മൻസിലിൽ വി സി മുബഷിർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടിയിൽ വി കെ റഫ്‌നാസ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്.
advertisement
ഇതും വായിക്കുക: ഭാര്യയുടെ പിണക്കം മാറ്റാൻ മന്ത്രവാദത്തിന് കുടുംബത്തിന്റെ സ്വകാര്യ ചിത്രങ്ങൾ കൈമാറിയ ഭർത്താവിന് ആറ് മാസത്തെ തടവ്
ഞായറാഴ്ച വൈകീട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഇവർ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസിൽ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളിൽനിന്ന് പിന്നീട് പൊലീസ് പിടിച്ചെടുത്തിരുന്നു.
