TRENDING:

'പൊലീസിന് വീഴ്ച പറ്റി'; തലശേരിയിൽ ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ റൂറൽ എസ്‌ പിയുടെ റിപ്പോർട്ട്

Last Updated:

കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദിനെ സംഭവം നടന്ന വ്യാഴാഴ്ച രാത്രി തന്നെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ഇൻസ്പെക്ടറും ഗ്രേഡ് എഎസ്ഐയും കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി എടുക്കാതിരുന്നത് വീഴ്ചയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന്, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ തലശ്ശേരി പൊലീസിന് വീഴ്ച പറ്റിയതായി റൂറൽ എസ് പി പി.ബി. രാജീവിന്റെ റിപ്പോർട്ട്. കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദിനെ സംഭവം നടന്ന വ്യാഴാഴ്ച രാത്രി തന്നെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ഇൻസ്പെക്ടറും ഗ്രേഡ് എഎസ്ഐയും കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി എടുക്കാതിരുന്നത് വീഴ്ചയാണ്. മൊബൈൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ സംഭവസ്ഥലത്തു പോയിരുന്നുവെങ്കിലും ഗൗരവം ഉൾക്കൊള്ളുകയോ മേലധികാരികളെ യഥാസമയം വിവരം അറിയിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement

Also Read- ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് എജിയുടെ നിയമോപദേശം; അന്വേഷണം കൈമാറിയേക്കും

കൺട്രോൾ റൂം വാഹനത്തിൽ എസ് ഐ, എ എസ് ഐ, സീനിയർ സി പി ഒ എന്നിവരിൽ ആർക്കെങ്കിലും ചുമതല നൽകാതെ സിപിഒ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകിയതും ഇൻസ്പെക്ടറുടെ വീഴ്ചയാണ്. ഡിജിപിയുടെ നിർദേശപ്രകാരമാണു റൂറൽ എസ് പി അന്വേഷണം നടത്തിയത്.

Also Read- ഫ്രൈഡ് റൈസ് വൈകിയതിന് ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേൽപ്പിച്ച നാലു പേർ പിടിയിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, സംഭവത്തിൽ പൊലീസ് വീഴ്ച സംഭവിച്ചോ എന്നതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ പറഞ്ഞു. റൂറൽ എസ് പി പി.ബി. രാജീവിന്റെ റിപ്പോർട്ട് കമ്മീഷൻ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ചികിത്സയിലായിരുന്ന 6 വയസ്സുകാരനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നു കുട്ടിയെയും അമ്മയെയും മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'പൊലീസിന് വീഴ്ച പറ്റി'; തലശേരിയിൽ ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ റൂറൽ എസ്‌ പിയുടെ റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories