Also Read- 'മിനി കൂപ്പർ മുതൽ സ്വർണക്കടത്ത് വരെ'; കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ ആരാണ്?
പുലർച്ചെ നാലു മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വീട്ടിലും സമീപത്തെ കെട്ടിടത്തിലുമായി നടത്തിയ പരിശോധനയിൽ ചില രേഖകളും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് കസറ്റഡിയിൽ എടുത്ത് കൂടതൽ ചോദ്യം ചെയ്യാനായി ഫൈസലിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു.
advertisement
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി കെ ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ നിക്ഷേപം നടത്തിയിട്ടുണ്ടോ? കടത്തിയ സ്വർണം കേരളത്തിലോ പുറത്തോ വില്പന നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
Also Read- കസ്റ്റംസും എൻഐഎയും ഇഡിയും മാത്രമല്ല; സ്വർണക്കടത്തിന് പിന്നാലെ 10 ഏജൻസികൾ
കരിപ്പൂർ വഴി നടന്ന സ്വർണകടത്തുമായി ബന്ധെട്ട് 2013ൽ ഡിആർഐ കാരാട്ട് ഫൈസലിനെ പ്രതി ചേർത്ത് കേസ് എടുത്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപനയും സരിതും ഉൾപെടെ ഉള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് 200 കിലോയോളം സ്വർണം വിമാനത്താവളം വഴി പല ഘട്ടങ്ങളിലായി കടത്തി എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അസ്‌ലമിനെയും കസ്റ്റംസ് ഇന്ന് അറസറ്റ് ചെയ്തിരുന്നു. ഇതുവരെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രധാന പ്രതികളെയടക്കം 17 പേരുടെ അറസ്റ്റ് ആണ് രേഖപെടുത്തിയത്.
