TRENDING:

കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കര്‍ണാടക സ്വദേശികളായ പ്രതികളെ സാഹസികമായി പിടികൂടി

Last Updated:

കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവർ പൊലീസ് വേഷത്തിലെത്തി സ്വർണം കവർന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍.  കാറിലും ബൈക്കിലുമായി രക്ഷപ്പെട്ട കര്‍ണാടകക്കാരായ മൂന്നു പ്രതികളെ അതിസാഹസികമായാണ് പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവർ പൊലീസ് വേഷത്തിലെത്തി സ്വർണം കവർന്നത്. തുടര്‍ന്ന് തൃശൂരിലേക്കു കടന്ന ഇവർ അവിടെനിന്നും സ്വർണം മോഷ്ടിച്ച് എറണാകുളത്തേക്ക് തിരികെ വരുമ്പോള്‍ ദേശീയ പാതയിൽവച്ച് പൊലീസ് പിടികൂടുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം മരത്തിലിടിച്ച് നിന്നതോടെ ഇവര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. വാഹനത്തിൽനിന്ന് മോഷ്ടിച്ച സ്വർണം കണ്ടെടുത്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കര്‍ണാടക സ്വദേശികളായ പ്രതികളെ സാഹസികമായി പിടികൂടി
Open in App
Home
Video
Impact Shorts
Web Stories