സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകൾ റെയഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.
Also read-കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അന്വേഷണം കേരള ബാങ്കിലേക്കും വ്യാപിപ്പിച്ച് ഇ ഡി
advertisement
ആധാരം എഴുത്തുകാരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിലാണ് ബിനാമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തത്. എട്ടുവർഷമായി ഒളിവിൽ കഴിയുന്നുവെന്ന് ഇ ഡി പറയുന്ന അനിൽകുമാറിന്റെ വീട്ടിൽ നിന്നും 15 കോടിയുടെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽ നിന്നും 5.5 ലക്ഷവും സ്വർണവും പിടിച്ചെടുത്തു. കൊച്ചിയിലെ വ്യവസായി ദീപക്കിന്റെ വീട്ടിൽ നടത്തിയ റെയഡിൽ അഞ്ച് കോടിയുടെ രേഖകൾ കണ്ടെത്തി. കരുവന്നൂർ ബാങ്കിൽ നിന്നും 12 കോടി രൂപ ബിനാമി വായ്പകൾ ആയി തട്ടിയെടുത്തു, കേസിലെ രണ്ടാംപ്രതി പി പി കിരണ് നൽകിയ 5.5 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് വ്യവസായിയായ ദീപക്കിനെതിരെയുള്ള ഇ ഡി യുടെ കണ്ടെത്തൽ.