കാസർകോട്, മംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ എത്തിച്ച് പത്തിലധികം പേർ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ നിലവിൽ കാമുകനും, ഇടനിലക്കാരിയും ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശാരീരിക ബുദ്ധിമുട്ടുകളെ കാരണം യുവതിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. യുവതിയെ തൃശൂരിൽ ഉൾപ്പടെ എത്തിച്ച് പീഡനത്തിരയാക്കിയതിനാൽ ജില്ലയ്ക്ക് പുറത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് വർഷം മുമ്പാണ് കേസിന് ആസ്പദമായ ആദ്യ സംഭവം. കാസർകോട്ടെ ഹോട്ടൽ മുറിയിൽ വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായും യുവതി മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
advertisement
Location :
First Published :
Dec 22, 2022 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ്; യുവതിയടക്കം രണ്ടുപേർകൂടി അറസ്റ്റിൽ
