എന്നാൽ ഇവരെ കണ്ടു മുട്ടിയ കാമുകൻ അതിസമര്‍ഥമായി ഒരു കഥ മെനഞ്ഞ് യുവതിയെ പറ്റിച്ച് സ്വർണ്ണാഭരണങ്ങളുമായി പോവുകയായിരുന്നു. പൊലീസുകാരൻ എന്ന വ്യാജേന ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇയാൾ സോഷ്യൽ മീഡിയ വഴി യുവതിയുമായി സൗഹൃദത്തിലാകുന്നത്. ബന്ധം ശക്തമായതോടെ ഭർത്താവിനെ ഉപേക്ഷിച്ച് ഇയാൽക്കൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.
Also Read-എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു; കള്ളനെ പൊക്കി RPF
തന്‌റെ പക്കലുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും എടുത്താണ് പുതിയ ജീവിതത്തിനായി ഇവർ ഇറങ്ങിത്തിരിച്ചത്. കാമുകന്റെ അടുത്തെത്തിയെങ്കിലും യുവതിയുടെ ഭർത്താവ് പദ്ധതിയെക്കുറിച്ച് അറിഞ്ഞെന്നും തന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും പറഞ്ഞ അയാൾ അവരോട് തെരുവിൽ കാത്തു നിൽക്കാൻ പറഞ്ഞിട്ട് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു. തന്റെ കയ്യിൽ ഇതെല്ലാം സുരക്ഷിതമായിരിക്കുമെന്ന തന്ത്രത്തിലാണ് യുവതിയിൽ നിന്ന് ഇതെല്ലാം വാങ്ങിയത്.
advertisement
Also Read-ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തല്ലിയെന്ന് കേസ്; പ്രതിയുടെ വീട് നാട്ടുകാർ തീവെച്ചു
വാക്കുകൾ വിശ്വസിച്ച യുവതി ഇയാൾക്കായി മണിക്കൂറുകളോളം അവിടെ കാത്തു നിന്നു. രാത്രി പത്തുമണിയോടെ ഇവർ പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണിൽപ്പെടുകയായിരുന്നു. ഇവർ സഹോദരിയെ വിളിച്ചു വരുത്തി യുവതിയെ അവർക്കൊപ്പം അയച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
