എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു; കള്ളനെ പൊക്കി RPF

Last Updated:

45,000 രൂപ വിലയുള്ള ഐ ഫോണ്‍ മംഗളൂരു റെയിൽവെ സ്റ്റേഷനിൽ വച്ചാണ് മോഷണം പോയത്.

മംഗളൂരു: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു.  ഉള്ളാള്‍ കോട്ടപ്പുറം ആസിഫ് ഹുസൈൻ(45) ആണ് അറസ്റ്റിലായത്.
കണ്ണൂരിലേക്കുള്ള ചെന്നൈ എക്സ്പ്രസിൽ കയറുന്നതിനിടെ വെള്ളിയാഴ്ച മംഗളൂരു റെയിൽവെ സ്റ്റേഷനിൽ വച്ചാണ് അബ്ദുള്ളക്കുട്ടിയുടെ ഐ ഫോൺ മോഷണം പോയത്. 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മൂന്നാം പ്ലാറ്റ്ഫോമില്‍ വച്ചാണ് കാണാതായത്.  ട്രെയിൻ കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു.  ട്രെയിൻ എത്തിയപ്പോൾ ഇത് എടുക്കാൻ മറക്കുകയും ചെയ്തു. പിന്നീട്  തിരിച്ചിറങ്ങി അന്വേഷിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് ആർപിഎഫിന് പരാതി നൽകിയത്.
advertisement
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുക്കുന്നത് ആർപിഎഫിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടെ  ഞായറാഴ്ച ആസിഫ് രണ്ടാം പ്ലാറ്റ്ഫോമില്‍ വീണ്ടുമെത്തി. ഇത് സി.സി.ടി.വി. മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. ഇതിനു പിന്നാലെ ഫോണും വീണ്ടെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു; കള്ളനെ പൊക്കി RPF
Next Article
advertisement
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
  • ലോസ് ഏഞ്ചല്‍സില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന പ്രകടനത്തിലേക്ക് ട്രക്ക് ഓടിച്ചു

  • പ്രകടനക്കാർ വഴിയില്‍ നിന്ന് മാറിയതോടെ ആളപായമില്ല, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

  • ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായി

View All
advertisement