വിദേശ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ വമ്പൻ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം റിട്ടയേര്‍ഡ് കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ തട്ടിപ്പ് സംഘത്തിന്‍റെ തലവനായ കൊല്ലം സ്വദേശി അനന്ദു ലാലിനെ പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ്.
മുന്‍ സൈനിക ഉദ്യോഗസ്ഥനില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുവാനും വേണ്ടി ഒരു സുഹൃത്താണ് മല്‍സ്യത്തൊഴിലാളിയായ ശ്രീജിത്തിനെ തട്ടിപ്പുകാരുടെ സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
advertisement
2023 ഡിസംബറിലെടുത്ത കേസിലാണ് നടപടി. തട്ടിപ്പില്‍ സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
Location :
Kollam,Kerala
First Published :
June 08, 2025 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡല്‍ഹിയില്‍ റിട്ടയേര്‍ഡ് കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശി അറസ്റ്റില്‍