TRENDING:

തൃശൂരിലെ ഹോട്ടൽ ജീവനക്കാരിയെ ബാത്ത്റൂമിൽ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകനായ കൊല്ലം സ്വദേശി അറസ്റ്റിൽ

Last Updated:

ബാത്ത് റൂമിൽ അതിക്രമിച്ചു കയറിയ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഹോട്ടൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ പിടിയിൽ.കൊല്ലം പറവൂർ പോഴിക്കര സ്വദേശി പുതുവീട്ടിൽ റഷീദിനെയാണ് തൃശ്ശൂര്‍ ടൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ബാത്ത്റൂമിൽ പോയ സമയം നോക്കിയാണ് പ്രതി പീഡനത്തിന് ശ്രമിച്ചത്.
advertisement

ഈ മാസം 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തൃശ്ശൂർ നഗരത്തിലെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. ബാത്ത് റൂമിൽ അതിക്രമിച്ചു കയറിയ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Also Read-കൂട്ടബലാത്സംഗക്കേസിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്‌പെക്ടർ പി ആർ സുനുവിനെ പിരിച്ചുവിടണമെന്ന് DGP

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ഈസ്റ്റ് എസ്.എച്ച്.ഒ ലാൽകുമാര്‍, സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിലെ ഹോട്ടൽ ജീവനക്കാരിയെ ബാത്ത്റൂമിൽ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകനായ കൊല്ലം സ്വദേശി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories