ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജഔസ്യത്തിൽ സാക്ഷിയായി മനോജും ഒപ്പിട്ടിരുന്നു. ഇതിനായി ജോളി മനോജിന് ഒരു ലക്ഷം രൂപ കൈമാറിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം താൻ ഔസ്യത്തിലല്ല ഭൂമി കൈമാറ്റ രേഖയിലാണ് ഒപ്പുവച്ചതെന്നാണ് മനോജ് വിശദീകരിക്കുന്നത്.
ഇതിനിടെ പ്രാദേശിക ലീഗ് നേതാവിനെതിരെയും ആരോപണമുയർന്നിട്ടുണ്ട്. തഹസീൽദാരുമായി ബന്ധപ്പെട്ട് ഔസ്യത്ത് ജോളിയുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചത് ഇയാളാണെന്നാണ് സൂചന.
ജോളിയുടെ പേരിലേക്ക് ഔസ്യത്ത് മാറ്റാൻ സഹായിച്ച വനിതാ തഹീൽദാരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായവും ഇതിന് ലഭിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
advertisement
Also Read ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി
Location :
First Published :
October 07, 2019 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോളി തയാറാക്കിയ വ്യാജ ഔസ്യത്തിൽ ഒപ്പിട്ടു; കട്ടാങ്ങൽ എൽ.സി സെക്രട്ടറിയെ സി.പി.എം പുറത്താക്കി
