കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി

Last Updated:

കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചില്ലെന്ന് എസ്.പി സൈമൺ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ്  ഷാജുവിനെ ക്രൈംബ്രാഞ്ച് വിട്ടയച്ചു.  മൊഴികൾ വിലയിരുത്തിയ ശേഷം തുടർ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതൽ  ചോദ്യം ചെയ്യുമെന്നും ശാസ്ത്രീയ പരിശോധന ആവിശ്യമെങ്കില്‍ വിദേശത്തെ ലാബുകളെ സമീപിക്കുമെന്നും എസ്.പി കെ.ജി സൈമൺ പറഞ്ഞു.
അന്വേഷണം നല്ല ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലുകള്‍ തുടരും. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റുനടപടി. ഇവിടംവിട്ട് പോകരുതെന്ന് ഷാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷാജുവിന്റെ മൊഴികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇനിയും ഒരുപാട് ആളുകളെ ചോദ്യം ചെയ്യും. ഇനിയും പല അറസ്റ്റുകളും ഉണ്ടാവാമെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി.
ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement