TRENDING:

കൂടത്തായി; റോയിയെ കൊല്ലാൻ നാലു കാരണങ്ങളെന്ന് പൊലീസ്

Last Updated:

ഓരോ മരണത്തിലും ഒന്നാം പ്രതിക്കുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ മുൻ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്താൻ ജോളിയെ പ്രേരിപ്പിച്ചതിന്റെ കാരണങ്ങൾ  നിരത്തി അന്വേഷണ സംഘം. താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement

പൊലീസ് കണ്ടെത്തിയ കാരണങ്ങൾ ഇങ്ങനെ;

  •  റോയ് തോമസിന്റെ അന്ധ വിശ്വാസങ്ങളോടുള്ള എതിര്‍പ്പ്,
  • റോയി പതിവായ മദ്യപിച്ചു വരുന്നതിലുള്ള വിരോധം
  • ജോളിയുടെ പരപുരുഷ ബന്ധത്തിലുള്ള റോയിയുടെ എതിര്‍പ്പ്
  • സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം

ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് റോയിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. റോയി മരിച്ചതിനു പിന്നാലെ ഹൃദയാഘാതമാണ് മരണ കാരണമെന്ന് പലരെയും വിളിച്ചറിയിച്ചെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള  സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കുകയും താൻ

advertisement

എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മറ്റ് അഞ്ച് മരണങ്ങളിലും പ്രതികളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ഓരോ മരണത്തിലും ഒന്നാം പ്രതിക്കുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്തണം. അതിന് ജോളിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വിട്ടു.

Also Read ജോളി അടക്കം മൂന്ന് പ്രതികളും 16 വരെ കസ്റ്റഡിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂടത്തായി; റോയിയെ കൊല്ലാൻ നാലു കാരണങ്ങളെന്ന് പൊലീസ്