താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളെയും 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യ പ്രതി ജോളി ജോസഫ്, എം. എസ് മാത്യു, പ്രജുകുമാർ എന്നിവരെയാണ് ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
15വരെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് 16ന് വീണ്ടും പരിഗണിക്കും.
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ജോളി അടക്കമുള്ള പ്രതികളെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കും.
ജോളി അടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്. ഇവർ കൂകിവിളിക്കുകയും ചെയ്തിരുന്നു. ഇവരെ തടഞ്ഞു നിർത്താൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിയും വന്നിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.