TRENDING:

കോഴിക്കോട് വ്യവസായിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയിലിങ്ങ്; യുവതി അറസ്റ്റില്‍

Last Updated:

തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വ്യവസായിയെ നഗ്‌നാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയായ 27 കരിയായ ഷമീനയാണ് അറസ്റ്റിലായത്. കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് സംഭവം. ഷമീനയുടെ അറസ്‌റ്റോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി.
advertisement

തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമീനയെ പിടികൂടുന്നത്.

Also Read: എഴുത്തുകാരി അറിയാതെ നോവല്‍ സിനിമയാക്കുന്നെന്ന് പരാതി; ജോജുവിന്റെ ജോഷി ചിത്രം കോടതി തടഞ്ഞു

കേസിലെ മറ്റൊരു പ്രതിയായ അനീഷിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് വ്യവസായിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയിലിങ്ങ്; യുവതി അറസ്റ്റില്‍