എഴുത്തുകാരി അറിയാതെ നോവല്‍ സിനിമയാക്കുന്നെന്ന് പരാതി; ജോജുവിന്റെ ജോഷി ചിത്രം കോടതി തടഞ്ഞു

Last Updated:

തൃശൂര്‍ ജില്ലാകോടതിയാണ് തല്‍ക്കാലിക ഉത്തരവിലൂടെ നിര്‍മ്മാണം തടഞ്ഞത്

തൃശൂര്‍: താനറിയാതെ തന്റെ നോവല്‍ സിനിമായക്കുന്നെന്ന എഴുത്തുകാരി ലിസിയുടെ പരാതിയില്‍ ജോജുവിന്റെ ജോഷി ചിത്രത്തിന്റെ നിര്‍മാണം കോടതി തടഞ്ഞു. 'വിലാപ്പുറങ്ങള്‍' എന്ന തന്റെ നോവല്‍ അറിവോ സമ്മതമോ ഇല്ലാതെ സിനിമായക്കുന്നെന്നാണ് ലിസിയുടെ പരാതി.
താന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നതെന്നായിരുന്നു ലിസിയുടെ പരാതി. കേസ് പരിഗണിച്ച തൃശൂര്‍ ജില്ലാകോടതിയാണ് തല്‍ക്കാലിക ഉത്തരവിലൂടെ നിര്‍മ്മാണം തടഞ്ഞത്.
Also Read: ജോജുവിന്റെ ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസിന്' തുടക്കമായി
നേരത്തെ 'വിലാപ്പുറങ്ങള്‍' സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് തിരക്കഥ വാങ്ങിയ ശേശം തികഞ്ഞ വഞ്ചനായാണ് നിര്‍മാതാക്കള്‍ നടത്തിയതെന്നും ലിസി പറയുന്നു. 2017 ല്‍ ഡേവിഡ് കാച്ചപ്പിള്ളിയും ടോം ഇമ്മട്ടി എന്ന സംവിധായകനും നിര്‍മാതാവ് ടോണി വട്ടക്കുഴിയുമാണ് വിലാപ്പുറങ്ങള്‍ സിനിമയാക്കുന്നെന്ന് പറഞ്ഞത്. കാട്ടാളന്‍ പൊറിഞ്ചു സിനിമയാക്കാനായിരുന്നു ധാരണയെന്നും 2018ല്‍ ഫലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയില്‍ നിന്ന് ടോം ഇമ്മട്ടിയും ഡേവിഡ് കാച്ചപ്പിള്ളിയും പിന്മാറുകയായിരുന്നെന്നും ലിസി പറഞ്ഞു.
advertisement
എന്നാല്‍ ഇതിനുശേഷവും സിനിമയുമായി മുന്നോട്ടുപോകുവാന്‍ ഡാനിപ്രൊഡക്ഷന്‍സ് തീരുമാനിക്കുകയായിരുന്നെന്നും പിന്നീട് തന്റെ നോവലിലെ കാട്ടാളന്‍ പൊറിഞ്ചു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി അഭിലാഷ് എന്‍ ചന്ദ്രന്‍ രചിച്ചു എന്നുപറയുന്ന കഥയുമായി ചിത്രീകരണം തുടങ്ങുകയാണെന്ന് മനസിലാക്കിയാണ് നടപടിയേക്ക് നീങ്ങിയതെന്നും ലിസി വ്യക്തമാക്കി. 'പൊറിഞ്ചു മറിയം ജോസ്' എന്നായിരുന്നു ജോജുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
എഴുത്തുകാരി അറിയാതെ നോവല്‍ സിനിമയാക്കുന്നെന്ന് പരാതി; ജോജുവിന്റെ ജോഷി ചിത്രം കോടതി തടഞ്ഞു
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement