മകളുടെ പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കൾക്കുവേണ്ടി ചാരായം വാങ്ങാൻ പോയ സമയത്താണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളെയും സംഭവത്തിൽ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങലിലെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വെച്ചാണ് പിടിയിലാകുന്നത്.
മൂന്നരലിറ്റര്‍ ചാരായം, 50 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവ എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
Location :
Kozhikode,Kerala
First Published :
June 07, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി