ഇയാൾ 2010- മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. കഞ്ചാവ് വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ജിതിൻ കൃഷ്ണയെ നിരീക്ഷിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ പിടികൂടിയിത്.
ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്‌ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 1.286 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
advertisement
Location :
Mavelikkara,Alappuzha,Kerala
First Published :
August 13, 2025 12:03 PM IST