ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റത്തിന് കേസെടുത്തിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. ഫെൻസിങ്ങിന് വൈദ്യുതിയെടുക്കാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ വിദ്യാർത്ഥിയുടെ കാൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആറിൽ പറയന്നു. മരിച്ച വിദ്യാർത്ഥിയടെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
advertisement
ബന്ധുക്കളായ അഞ്ചുപേർക്കൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർക്കും ഷോക്കേറ്റു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.