2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.
Also Read- കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
പ്രണയത്തിലാണെന്ന് വീഡിയോ സന്ദേശം; പിന്നാലെ കമിതാക്കൾ കൊക്കയിലേക്ക് ചാടി; യുവാവ് മരിച്ചു
ഇടുക്കി കാന്തല്ലൂരിലെ ഭ്രമരം വ്യൂപോയിന്റില്‍ എത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. അധ്യാപികയായ യുവതി ഗുരുതരാവസ്ഥയില്‍.
പെരുമ്പാവൂര്‍ വാടനാപ്പള്ളി സ്വദേശി നട്ടുംകല്ലിങ്കല്‍ നാദിര്‍ഷയും മറയൂര്‍ ജയ്മാത പബ്ലിക് സ്‌കൂളിലെ അധ്യാപികയായ യുവതിയുമാണ് കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യൂപോയിന്റില്‍ സന്ദര്‍ശനത്തിനെത്തിയ മറ്റ് സഞ്ചാരികളാണ് യുവതിയെ കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Also Read-കൊല്ലത്തെ ഫ്ളാറ്റിൽ മയക്കുമരുന്ന് പാർട്ടി; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ കൊക്കയില്‍ നിന്നും യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈലില്‍ നിന്നും തങ്ങള്‍ പ്രണയത്തിലാണെന്നും ജീവിയ്ക്കാന്‍ അനുവദിയ്ക്കാത്തതിനാല്‍ മരിയ്ക്കുകയാണെന്നുമുള്ള വീഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്..
മറയൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്, കമിതാക്കള്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ എത്തിയത്. യുവതിയുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
