TRENDING:

വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്ത് തട്ടി; യാത്രക്കാരൻ ലൈംഗികാതിക്രമത്തിന് ജയിലിലായി

Last Updated:

അവധി ആഘോഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്ത് തട്ടിയ യാത്രക്കാരന്‍ ജയിലിലായി. ഈജിപ്ത് വിമാനത്താവളത്തിലെത്തിയ 51കാരനായ ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. ദക്ഷിണ ലണ്ടനിലെ സട്ടനില്‍ നിന്നുള്ള യാത്രക്കാരനായ ടോണി കാമോക്കിയോയാണ് ജയിലിലായത്. നാലുകുട്ടികളുടെ പിതാവായ ടോണി കുടുംബത്തോടൊപ്പം പത്ത് ദിവസത്തെ അവധി ആഘോഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം. പതിനെട്ട് അംഗ സംഘമായാണ് ടോണിയും കുടുംബവും സുഹൃത്തുക്കളുമെത്തിയത്. സെക്യൂരിറ്റി ചെക്കില്‍ ബാഗുകള്‍ വയ്ക്കാന്‍ സഹായിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പുറത്ത് ടോണി തട്ടുകയായിരുന്നു. ലൈംഗികാതിക്രമമാണ് ടോണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
advertisement

Also Read- ട്രംപ് - മോദി റോഡ് ഷോ: ചേരിപ്രദേശങ്ങൾ മറയ്ക്കാൻ അഹമ്മദാബാദിൽ കൂറ്റൻ മതിൽ നിർമിക്കുന്നു

ബ്രിട്ടണില്‍ വ്യവസായിയായ ടോണിയെ ഹര്‍ഗാഡ പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിതാപകരമായ അവസ്ഥയിലാണ് ജയിലിലെ താമസം. കൃത്യസമയത്ത് ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. അന്‍പത്തിമൂന്നുകാരിയ ഭാര്യയും 26കാരിയായ മകളും ടോണിയെ വിട്ടുതരണമെന്ന് ആവശ്യവുമായി ഈജിപ്തില്‍ തുടരുകയാണ്. തെറ്റിധാരണയുടെ പുറത്താണ് ടോണിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. ലൈംഗികാതിക്രമം പോലെയുള്ള ഉദ്ദേശത്തോടെയല്ല പിതാവ് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടിയതെന്ന് മകള്‍ പറയുന്നു. വരിയില്‍ നില്‍ക്കുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയില്‍ പുറത്ത് തട്ടിയത് തെറ്റിധരിച്ചതാവുമെന്നാണ് കുടുംബത്തിന്‍റെ വാദം. ടോണിയുടെ മോചനത്തിനായി സോഷ്യൽ മീഡിയയിൽ ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്.

advertisement

സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ട് തെറ്റിധാരണ നീക്കാന്‍ കുടുംബം ശ്രമിച്ചുവെങ്കിലും കാണാന്‍ സാധിച്ചില്ലെന്നും ടോണിയുടെ കുടുംബം പറയുന്നു. നിരവധി തവണ ഇതിന് മുന്‍പ് ഈജിപ്ത് സന്ദര്‍ശിച്ചിട്ടുള്ളയാളാണ് ടോണി. ലൈംഗികാതിക്രമക്കുറ്റം ടോണിക്ക് മേല്‍ ചുമത്തിയത് അറസ്റ്റിലായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഭാര്യ പറയുന്നു. ലണ്ടനിലെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ടോണിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കുടുംബം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്ത് തട്ടി; യാത്രക്കാരൻ ലൈംഗികാതിക്രമത്തിന് ജയിലിലായി
Open in App
Home
Video
Impact Shorts
Web Stories