കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്രതി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പച്ചക്കറി കട കുത്തിത്തുറന്ന് പണം; വീടുകുത്തിപ്പൊളിച്ച് ലാപ്ടോപ്പും മൊബൈൽ ഫോണുകളും; മോഷണ കേസുകളിലെ പ്രതികള്‍ പിടിയിൽ
തിരുവനന്തപുരം മംഗലപുരത്ത് നിരവധി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ഗോപു പഴകുറ്റി എന്ന് വിളിക്കുന്ന വാൾ ഗോപു (36 ), ഉളിയാഴുത്തുറ മുക്കിൽക്കട വി എസ് നിവാസിൽ അനീഷ് ( 31 ) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം, ശ്രീകാര്യം, നരവാമൂട്, മംഗലപുരം, ആറ്റിങ്ങൽ, നെടുമങ്ങാട് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണകേസുകളിലെ പ്രതിയായാണ് ഇവർ.
advertisement
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗലപുരം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തൗഫീക്കിന്റെ പച്ചക്കറിക്കട കുത്തിത്തുറന്ന് 75,000 രൂപ മോഷണം ചെയ്തെടുത്ത കേസിൽ ഒളിവിൽ കഴിയവേയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റിങ്ങൽ കാർത്തിക വീട്ടിൽ പ്രഭയുടെ വീട് കുത്തിപ്പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിച്ച കേസിലും ആലംകോട് അൻസാദിന്റെ വീട് കുത്തിപ്പൊളിച്ച് ലാപ്ടോപ് , മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങൾ കവർന്ന കേസിലും ആലംകോടുള്ള ഫിംഗർ സ്റ്റിച് , പവർ ടൂൾസ് എന്നീ കടകളിൽ കയറി മോഷണം നടത്തിയ കേസിലും ഇവർ പ്രതികളാണ്.
നരവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ ജംഗ്ഷനിൽ താമസിക്കുന്ന അനന്തുവിൻറ ഉടമസ്ഥതയിലുള്ള മൊബൈൽ ഹൌസ് എന്ന സ്ഥാപനത്തിൽ കയറി 2 ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഫോണുകളും മറ്റും മോഷണം നടത്തിയ കേസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള കാർ കാർഡിയക് എന്ന സ്ഥാപനം കുത്തിത്തുറന്ന് 3 ലക്ഷം രൂപയോളം വിലവരുന്ന ലാപ് ടോപ്, ക്യാമറ, ഡിവിആർ, മൊബൈൽ ഫോൺ എന്നിവ മോഷണം ചെയ്തെടുത്തതും വാൾ ഗോപുവിന്റെ നേതൃത്വത്തിലാണെന്ന് വെളിവായിട്ടുണ്ട്.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊബൈൽ കടകുത്തിപൊളിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും കഴക്കൂട്ടത്ത് വർക്ക്ഷോപ്പ്കുത്തിത്തുറന്ന് ലാപ്പ് ടോപ്പ് മോഷണം ചെയ്തെടുത്ത കേസിലും ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഗോപു എന്ന് വിളിക്കുന്ന വാൾഗോപു.
തിരുവനന്തപുരം റൂറൽ എസ് പി ഡോ. ദിവ്യാ വി ഗോപിനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു , നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി രാസിത്ത് എന്നിവരുടെ മേൽ നോട്ടത്തിൽ മംഗലപുരം എസ് എച്ച് ഒ സജീഷ് എച്ച് എൽ, ഡാൻസാഫ് ടീമംഗങ്ങളായ എസ് ഐ. ഫിറോസ് ഖാൻ, എ എസ് ഐ ദിലീപ് ബി, സി പി ഒ സുനിൽരാജ് എന്നിവരടങ്ങിയ സംഘം പാലക്കാടുള്ള ഒളിസങ്കേതത്തിൽ നിന്നും അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.