അമ്മയുടെ നഗ്ന ദൃശ്യങ്ങള്‍ മകന്റെ ഫോണിലേക്ക് അയച്ചെന്നാണ് പരാതി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് മുമ്പ് തൃക്കരിപ്പൂർ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മാർച്ച് 12നാണ് മുഹമ്മദ് ജാസ്മിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രവാസിയായ യുവതി നാട്ടിലെത്തിയപ്പോഴായിരുന്നു ജാസ്മിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. തുടർന്ന്, നാലുദിവസം യുവതിയോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ജ്യൂസിൽ മദ്യം നൽകി നഗ്നചിത്രങ്ങൾ പകർത്തിയെന്നാണ് യുവതി നൽകിയ പരാതി. ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയത്.
advertisement
തുടർന്ന്, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. പിന്നാലെ യുവതിയുടെ മകനും ഇയാള്‍ക്കെതിരെ പയ്യന്നൂർ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പയ്യന്നൂർ പോലീസ് മകന്റെ പരാതിയിൽ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
അമ്മയോടൊപ്പമുള്ള നഗ്‌നദൃശ്യങ്ങൾ ജാസ്മിൻ മകനും അയച്ചിരുന്നു. ഇതോടെ മാനസിക സമ്മർദത്തിലായ മകൻ വിദേശത്തെ പഠനം ഉപേക്ഷിച്ച നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. നിലവില്‍ റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളെ സമാനമായ രീതിയിൽ ഇരയാക്കിയിട്ടുണ്ടെന്ന് മനസിലായി.