TRENDING:

തിരുവനന്തപുരത്ത് വീട്ടിൽ കയറി യുവതിയേയും അമ്മയേയും കുത്തി; യുവാവ് പിടിയിൽ

Last Updated:

യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെടുമങ്ങാട് യുവതിയെയും അമ്മയെയും യുവാവ് വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചു. ഗുരുതര പരുക്കുകളോടെ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

യുവതിയെ ആക്രമിച്ച പേയാട് സ്വദേശി അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

സൂര്യഗായത്രി എന്ന പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. സൂര്യഗായത്രിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായിക്കിയിരിക്കുകയാണ്. പ്രണയം നിരസിച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.

കൊച്ചി മയക്കുമരുന്ന് കേസ്: പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

കൊച്ചിയില്‍ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതികളുടെ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കും. ചെന്നൈയിലെത്തിച്ച് തെളിവെടുത്തെങ്കിലും ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറിയതാരാണെന്ന് കണ്ടെത്താനായിട്ടില്ല.

advertisement

കൊച്ചിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്നതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീമോനെയും മുഹമ്മദ് ഫവാസിനെയും ചെന്നൈയിലെത്തിച്ച് തെളിവെടുത്തത്. ഹോട്ടലിലെ ജീവനക്കാര്‍ ഇരുവരെയും തിരിച്ചറിഞ്ഞു.

കഴിഞ്ഞ പതിമൂന്നാം തിയതിയാണ് നാലംഗ സംഘം ഹോട്ടലില്‍ മുറിയെടുത്തത്. 14-ാം തിയതി ഇവര്‍ മടങ്ങുകയും ചെയ്‌തെന്ന് ഹോട്ടലിലെ രേഖകളില്‍ നിന്ന് വ്യക്തമായി. പ്രതികള്‍ പണം എടുത്ത എ.ടി.എം. കൗണ്ടറിലെത്തിയും എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു.

ചെന്നൈയില്‍ നിന്ന് എം.ഡി.എം.എ. വാങ്ങിയെന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് വീട്ടിൽ കയറി യുവതിയേയും അമ്മയേയും കുത്തി; യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories