മെയ് 25 ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. അപ്പാർട്ട്മെന്റിൽ ക്ഷിതിജ് മിശ്രയ്ക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിനെതുടർന്ന് യുവാവ് പരാതിയുമായി രൂപേന്ദ്ര സിങ്ങിനെ ഫോൺ വിളിച്ചു. എന്നാൽ പ്രശ്‌നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരനെ അയക്കാമെന്ന് പറഞ്ഞിട്ടും രൂപേന്ദ്ര സിങ് താഴെ വരണമെന്ന് പ്രതി നിര്‍ബന്ധം പിടിച്ചതായി പോലീസ് പറയുന്നു. യുവാവിന്റെ ആവശ്യപ്രകാരം രൂപേന്ദ്ര സിങ് പാർക്കിങ്ങിൽ എത്തുകയും പ്രതിയുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ പെട്ടന്ന് കുപിതനായ പ്രതി രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു .
advertisement
മൂക്കില്‍ കടിയേറ്റ് രക്തംവാര്‍ന്ന രൂപേന്ദ്ര സിങ്ങിനെ മക്കൾ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ മുന്‍ഭാഗത്തെ മാംസം വിട്ടുപോയിട്ടുണ്ടെന്നും കൂടുതല്‍ ചികിത്സ വേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ മക്കൾ അറിയിച്ചു. സംഭവത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷിതിജ് മിശ്ര സെക്രട്ടറിയെ അടിക്കുന്നതും കഴുത്തിൽ പിടിച്ച ശേഷം മൂക്ക് കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.