TRENDING:

Shocking | മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തിയ ആളിന്റെ ദൃശ്യം സി.സി.ടി.വിയിൽ

Last Updated:

Man caught in CCTV visuals after murdering woman infront of her kids | പട്ടാപ്പകൽ നടന്ന സംഭവത്തിന് ശേഷം കൊലയാളി ഒളിവിൽ പോയിരിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവതിയെ മക്കളുടെ മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ (stabbed to death) പ്രതിയുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ. വ്യാഴാഴ്ച നടന്ന സംഭവത്തിന് ശേഷം ഇയാൾ രക്ഷപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ ദൃശ്യം (ഇടത്)
പ്രതിയുടെ ദൃശ്യം (ഇടത്)
advertisement

'ഒരു സ്ത്രീക്ക് കുത്തേറ്റതായി സാഗർപൂർ പോലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.00 മണിയോടെ ഞങ്ങൾക്ക് പി.സി.ആർ. കോൾ ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. ഇരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി സ്ഥിരീകരിച്ചു,' എന്ന് പോലീസ് പറഞ്ഞു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂർ പ്രദേശത്തായിരുന്നു സംഭവം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടികളെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോൾ പ്രതി പിന്തുടരുന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2.10ഓടെ പ്രതി യുവതിയെ കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. അതേസമയം, അന്വേഷണത്തിൽ ഇരയും പ്രതിയും നിലവിലെ താമസസ്ഥലത്തേക്ക് മാറുന്നതിന് മുമ്പ് അയൽവാസികളായിരുന്നുവെന്ന് കണ്ടെത്തി.

advertisement

എന്നാൽ കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൊല്ലപ്പെട്ടത് ആരതി എന്ന 24കാരി ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനായി അറസ്റ്റ് ചെയ്യുന്നതിനുമായി ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Visuals of a man who stabbed a woman to death right infront of her two kids has been identified in the nearest CCTV. The incident occurred in broad daylight has shocked the residents. The deceased, Aarti, was rushed to a nearby hospital, but was declared dead on arrival. Police have registered against a case. The murderer is absconding and a police team has been constituted to nab the culprit at the earliest

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Shocking | മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തിയ ആളിന്റെ ദൃശ്യം സി.സി.ടി.വിയിൽ
Open in App
Home
Video
Impact Shorts
Web Stories