TRENDING:

ഭാര്യ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Last Updated:

ഭാര്യയും ബന്ധുവും ചേർന്ന് നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് രോഹിതിന്‍റെ അമ്മ ആരോപിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂറത്ത്: ഭാര്യ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. രോഹിത് പ്രതാപ് സിങ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ജൂണിലാണ് ആത്മഹത്യ ചെയ്തതെങ്കിലും, ആത്മഹത്യയുടെ കാരണം ബീഫ് കഴിപ്പിച്ചതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാര്യയും ബന്ധുവും ചേർന്ന് നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് രോഹിതിന്‍റെ അമ്മ ആരോപിക്കുന്നത്. മരിക്കുന്നതിന് മുമ്പ് രോഹിത് ഫേസ്ബുക്കിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. യുവാവിന്‍റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ സോനം, അവരുടെ സഹോദരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement

ഒരു വർഷം മുമ്പാണ് ഹിന്ദുവായ രോഹിത് പ്രതാപ് സിങും മുസ്ലീമായ സോനവും പ്രണയിച്ച് വിവാഹം കഴിച്ചത്. വീട്ടുകാർ എതിർത്തതോടെ ഇരുവരും രജിസ്റ്റർ ഓഫീസിൽവെച്ച് വിവാഹിതരാകുകയായിരുന്നു. ഒരുവർഷത്തോളം സന്തോഷം നിറഞ്ഞ ദാമ്പത്യമായിരുന്നു ഇരുവരുടേതും. എന്നാൽ ജൂൺ മാസത്തിൽ സോനത്തിന്‍റെ വീട്ടിലെത്തിയപ്പോൾ ഭാര്യയും ഭാര്യസഹോദരനും ചേർന്ന് രോഹിത്തിനെക്കൊണ്ട് നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഈ സംഭവത്തിനുശേഷം കടുത്ത മാനസികസംഘർഷത്തിലായിരുന്നു രോഹിത്. ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അതിനുശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ യുവാവിന്‍റെ ആത്മഹത്യയെക്കുറിച്ച് ആദ്യം ആർക്കും സംശയം തോന്നിയിരുന്നില്ല. അടുത്തിടെ, ബന്ധുക്കളും സുഹൃത്തുക്കളും ഫേസ്ബുക്കിലെ പോസ്റ്റുകൾ ശ്രദ്ധിച്ചപ്പോഴാണ് ആത്മഹത്യാകാരണം വ്യക്തമായത്. ഇതോടെ രോഹിത്തിന്‍റെ അമ്മയും ബന്ധുക്കളും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

advertisement

നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു

ഈ വർഷം ജൂണിൽ ഭാര്യ സോനത്തിന്‍റെ വീട്ടിലെത്തിയപ്പോഴാണ് രോഹിത്തിന് ബീഫ് കഴിക്കേണ്ടിവന്നത്. സോനവും സഹോദരൻ അക്തർ അലിയും ചേർന്ന് രോഹിതിനെ ബീഫ് കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഭാര്യയുടെ ഭീഷണിയും സമ്മർദവും ഭയന്ന് രോഹിത് സിങ് അനിഷ്ടത്തോടെ ബീഫ് കഴിച്ചു. ഇതിന് ശേഷം കടുത്ത വിഷാദാവസ്ഥയിലായിരുന്നു രോഹിത് എന്ന് കുടുംബം ആരോപിക്കുന്നു.

അതിനിടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രോഹിത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ജൂണിൽ ഇയാൾ പോസ്റ്റ് ചെയ്ത വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെയാണ് സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. 'എന്റെ ഭാര്യയും അവളുടെ സഹോദരനും കാരണം ഞാൻ ആത്മഹത്യ ചെയ്യും. അവർ ബീഫ് കഴിപ്പിക്കാൻ നിർബന്ധിക്കുകയും ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ലോകത്ത് ജീവിക്കാൻ ഞാൻ അർഹനല്ല. അതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുന്നു. എനിക്ക് നീതി തരൂ'- എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ രോഹിത്ത് എഴുതി.

advertisement

രോഹിത് സിംഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് സുഹൃത്തുക്കൾ കണ്ട് അമ്മ വീണാദേവിയോട് പറഞ്ഞു. ഇതേത്തുടർന്ന് മകന്റെ മരണത്തിന് ഉത്തരവാദി സോനമാണെന്ന് കാണിച്ച് രോഹിതിന്റെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ച പൊലീസ് ഉടൻ തന്നെ സോനത്തെയും സഹോദരനെയും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.

ശ്രദ്ധിക്കുക:

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories