നഗരത്തിലെ ബാര്‍ഹോട്ടലില്‍ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയ രാജുവും ബിബിനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് രാജുവിന് അടിയേറ്റത്. പള്ളിത്തോട്ടം സ്വദേശിയായ ബിബിനാണ് രാജുവിനെ കൊലപ്പെടുത്തിയത്. ബാറിനകത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെയിന്റിങ്ങ് തൊഴിലാളിയായ രാജു സ്ഥിരമായി ഈ ബാര്‍ ഹോട്ടലില്‍ മദ്യപിക്കാനെത്തുമെന്നും എന്നാല്‍ മറ്റുള്ളവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തിനു ശേഷം ശേഷം കടന്ന് കളഞ്ഞ ബിബിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബിബിന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
advertisement
Location :
First Published :
August 02, 2019 9:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാര്‍ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തേത്തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ അടിയേറ്റു മരിച്ചു