ചൂതുകളിക്കിടെ പണയം വെച്ച ഭാര്യയെ 'നഷ്ടമായി'; സുഹൃത്തുക്കൾക്ക് കൂട്ടബലാത്സംഗം ചെയ്യാൻ ഭാര്യയെ വിട്ടുനൽകി

Last Updated:

സംഭവത്തിനു ശേഷം ഇരയായ സ്ത്രീ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല.

ജാൻപുർ: മദ്യപിച്ച് ലക്കുകെട്ടതിനു ശേഷം കൂട്ടുകാരുമൊത്ത് ചൂതുകളിയിൽ ഏർപ്പെട്ടയാൾ പണയം വെച്ചത് ഭാര്യയെ. പണം മുഴുവനായി നഷ്ടപ്പെട്ടതിനെ തുടർന്ന് ഭാര്യയെ പണയം വെച്ചത്. പന്തയം തോറ്റതോടെ തന്‍റെ ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് ഇയാൾ അനുമതി നൽകുകയും ചെയ്തു. ഉത്തർപ്രദേശിലെ ജാൻപുർ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവത്തിനു ശേഷം ഇരയായ സ്ത്രീ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ജാൻപുർ ജില്ലയിലെ സഫ്ഫറാബാദ് പൊലീസ് സ്റ്റേഷൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
സഫാറാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതി താമസിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട ഭർത്താവ് ചൂതു കളിക്കിടെ തന്നെ പണയം വെയ്ക്കുകയായിരുന്നുന്നെന്ന് യുവതി പറഞ്ഞു. ഭർത്താവിന്‍റെ സുഹൃത്തായ അരുണും ബന്ധുവായ അനിലും മദ്യപിക്കുന്നതിനും ചൂതു കളിക്കുന്നതിനുമായി ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ എത്താറുണ്ട്. സംഭവം നടന്ന ദിവസം യുവതിയുടെ ഭർത്താവ് ചൂതു കളിക്കിടെ ഭാര്യയെ പണയം വെയ്ക്കുകയും പന്തയം തോറ്റതോടെ അരുണും അനിലും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
advertisement
സംഭവത്തെ തുടർന്ന് അമ്മാവന്‍റെ ഭവനത്തിലേക്ക് യുവതി പോയി. പിന്തുടർന്ന് എത്തിയ ഭർത്താവ് അബദ്ധം പറ്റിയതാണെന്ന് പറയുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ഭർത്താവിന്‍റെ മാപ്പ് അപേക്ഷയെ തുടർന്ന് യുവതി ഭർത്താവിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തിയ ഇയാൾ വീണ്ടും ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കളെ അനുവദിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ചൂതുകളിക്കിടെ പണയം വെച്ച ഭാര്യയെ 'നഷ്ടമായി'; സുഹൃത്തുക്കൾക്ക് കൂട്ടബലാത്സംഗം ചെയ്യാൻ ഭാര്യയെ വിട്ടുനൽകി
Next Article
advertisement
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
  • കാനഡ, ഓസ്ട്രേലിയ, യുകെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു, യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

  • പലസ്തീന്റെ ഭാവിയിൽ ഹമാസിന് സ്ഥാനം ഇല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

  • ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു, കാനഡയുടെ പിന്തുണ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കില്ല.

View All
advertisement